നയതന്ത്ര ബന്ധത്തിൽ വിള്ളൽ രൂപപ്പെട്ട കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി തുടരുന്നതായി റിപ്പോർട്ട്. സറി ബിസി നഗരത്തിൽ ഇന്ത്യക്കെതിരെ ‘കിൽ ഇന്ത്യ’ എന്ന പേരിൽ ഒരു കാർ റാലി നടത്താൻ ഖലിസ്ഥാൻ വാദികൾ തയ്യാറെടുക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് സംബന്ധിച്ച് പോസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വച്ച് കൊല്ലപ്പെട്ട ഖലിസ്ഥാനി ടൈഗർ ഫോഴ്സ് നേതാവ് ഹർദീപ് സിങ്ങ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ ചാരന്മാരാണെന്നും അവരെ കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് റാലി നടത്തുന്നത്. ഈ മാസം 21നാണ് റാലി നടത്തുന്നത്. സിഖുകാർ സുരക്ഷിതരായിരിക്കുന്നതിന് ഇന്ത്യൻ ചാരന്മാർ കൊല്ലപ്പെടണമെന്നും ഖലിസ്ഥാനികൾ ആരോപിക്കുന്നു.
ഇന്ത്യൻ അംബാസിഡർ ആയ സഞ്ജയ് കുമാർ വെർമയെ പുറത്താക്കാൻ നിരോധിത ഭീകരനായ ജി എസ് പന്നു കനേഡിയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം, ഈ റാലിയോടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളാകുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post