സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച നർഗീസ് മുഹമ്മദി ഇപ്പോഴും ജയിലിലാണ്. പുരസ്കാരം ലഭിച്ച അതേ സമാധാനത്തിനു വേണ്ടി പോരാടി എന്നതാണ് കുറ്റം. 12 വർഷത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നർഗസ്. വധശിക്ഷയ്ക്കെതിരെ നർഗസ് നിരന്തരം പോരാടി. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നർഗസിനെ ഇറാൻ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്.
ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം തനിക്കാണെന്ന് നർഗീസ് മുഹമ്മദി അറിഞ്ഞത് ജയിലിൽ വച്ചാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകയായ നർഗിസ് മുഹമ്മദി ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ്. മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ നർഗിസ്, മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 13 വർഷത്തെ ജയിൽശിക്ഷയാണ് നർഗിസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.”ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗിസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്കാര’മെന്ന്, നൊബേൽ പുരസ്കാര കമ്മിറ്റി ഓസ്ലോയിൽ അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂർണമായും മറച്ച് സ്ത്രീകൾ പൊതുവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾക്കും എതിരെയാണ് നർഗിസിന്റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
Discussion about this post