കൊച്ചി: മിമിക്രിയിലൂടെ അപമാനിച്ചെന്ന് കാണിച്ച് നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി കോടതി തള്ളി. ഹർജി നിലനിൽക്കുന്നത് അല്ലെന്നും വ്യക്തിപരമായ അധിക്ഷേപം അല്ലെന്നും വിലയിരുത്തി ആണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ നിയമ വിരുദ്ധതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അനുകരണ കല വ്യക്തിത്വത്തെ അപമാനിക്കുന്നതല്ല എന്നും സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചതെന്നും അതിനാൽ ആൾമാറാട്ടമാണെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു. വിനോദ ചാനൽ സംപ്രക്ഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്നായിരുന്നു സന്തോഷ് പണ്ഡിന്റെ പരാതി.
2018 ൽ ആണ് സംഭവം.സുരാജ് വിധികർത്താവായ ഒരു ചാനൽ പരിപാടിയിൽ തന്നെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചെന്നും ഇതിനെതിരെയാണ് നടനും ചാനലിൽ അധികൃതർക്കും എതിരെ നിയമനടപടി സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് അന്ന് പറഞ്ഞിരുന്നു.
Discussion about this post