ഹൈദരാബാദ് : തെലുങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മെഹ്മൂദ് അലി ഗൺമാനെ മുഖത്തടിച്ചു.പൊതുവേദിയിൽ വെച്ച് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
‘സിഎം ബ്രേക്ക്ഫാസ്റ്റ്’ പദ്ധതി ഉദ്ഘാടനത്തിനിടെയാണ് വിവാദ സംഭവം. ഉത്ഘാടനവേദിയിൽ വെച്ച്, മെഹമൂദ് അലി ,മൃഗസംരക്ഷണവകുപ്പ് മന്ത്രി ടി.ശ്രീനിവാസ് യാദവിന് പിറന്നാൾ ആശംസനേരുകയും, തുടർന്ന് പൂച്ചെണ്ടിനായി കൈനീട്ടുകയും ചെയ്തു. ഗണ്മാന് നേർക്കാണ് മന്ത്രി കൈനീട്ടിയത്. എന്നാൽ പൂച്ചെണ്ടിനായി കൈനീട്ടിയ മന്ത്രി വെറുംകൈയോടെ നിൽക്കുന്ന ഗണ്മാനെയാണ് കണ്ടത്. തുടർന്നാണ് ഗണ്മാന്റെ
മുഖത്ത് അടിച്ചത് . സെക്രട്ടറിമാർ അപ്പോഴേക്കും പൂച്ചെണ്ടും ഷാളുമായി ഓടിയെത്തുകയും ചെയ്തു.
മന്ത്രിയ്ക്ക് ബൊക്കെ കൊടുക്കുന്ന കാര്യം ഗൺമാനെ അറിഞ്ഞിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മന്ത്രിക്കെതിരെ വ്യാപക വിമർശനം ആണുയരുന്നത്
Discussion about this post