വയനാട് : കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കാൻ പൊലീസ്. സംസ്ഥാനത്തെ മാവോയിസ്റ്റ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം .ഇതുമായി ബന്ധപ്പെട്ട് വയനാട്ടിൽ നടക്കുന്ന യോഗത്തിൽ എഡിജിപി എം ആർ അജിത് കുമാർ നേരിട്ട് പങ്കെടുക്കും. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മാവോ, നക്സൽ കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നത്.
പാടികൾക്ക് സമീപം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തകർത്തിരുന്നു.പശ്ചിമഘട്ട മേഖലയിൽ മാവോ മിലിറ്റന്റ് ഓപറേഷനുകൾക്ക് സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജൻസ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ എഡിജിപി എം ആർ അജിത് കുമാർ വയനാട്ടിൽ ക്യാംപ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ഇതിന്റെ തുടർച്ചയായാണ് വയനാട്ടിൽ ഇന്നും യോഗം നടക്കുന്നത്.
Discussion about this post