- ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു.
- ജറുസലേമിൽ ഉൾപ്പെടെ തെക്കൻ, മധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. ഇസ്രയേൽ യുദ്ധത്തിലാണെന്നും വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കൾക്ക് കൃത്യമായ മറുപടി നൽകുമെന്നും നൈതന്യാഹു അറിയിച്ചു. അതേസമയം ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം തുടങ്ങി. ഓപ്പറേഷന്‍ ‘അല്‍ അഖ്സ ഫ്ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. 20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായാണ് റിപ്പോർട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ നേരിടുന്ന ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായി.
- “നമ്മൾ ഒരു യുദ്ധത്തിലാണ്, ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും.. ശത്രുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടി ലഭിക്കും. വലിയ വില നൽകേണ്ടിവരും”- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേല്‍ വളരെ വിഷമകരമായ നിമിഷമാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. ഞങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post