ന്യൂഡല്‍ഹി: എൻസിബി ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടുമക്കളും മരിച്ചനിലയില്‍ . നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ ജഗേന്ദ്ര ശര്‍മയുടെ ഭാര്യ വര്‍ഷ ശര്‍മ(27)യെയും നാലും രണ്ടരവയസ്സും പ്രായമുള്ള മക്കളെയുമാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഇവരെ കൊലപ്പെടുത്തിയതാണെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ഞായറാഴ്ച രാവിലെയാണ് ഡൽഹിയിലെ വസതിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത് .
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചനിലയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. മരണവിവരം അറിഞ്ഞു വീട്ടിൽ എത്തിയ പോലീസ്,വാതിൽ തുറന്നു അകത്ത് കടക്കുകയായിരുന്നു.
Discussion about this post