അക്ഷയ് കുമാർ വാക്ക് പാലിച്ചില്ല. പാൻ മസാല പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ അക്ഷയ് കുമാർ ആ നിലപാടിൽ നിന്ന് പിന്നോട്ടുപോയിരിക്കുകയാണ്. അക്ഷയ് കുമാർ വീണ്ടും അത്തരം വിവാദ പരസ്യത്തിൽ വേഷമിട്ടിരിക്കുകയാണ്. പാൻ മസാല പരസ്യങ്ങളിൽ അഭിനയിച്ചത് വിവാദമായപ്പോൾ നേരത്തെ ആരാധകരോട് നടൻ വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു.
ലോകകപ്പ് മത്സരത്തിനിടെയായിരുന്നു അക്ഷയ് കുമാർ കഥാപാത്രമായ പുതിയ പരസ്യം പുറത്തുവിട്ടത്. ഷാരൂഖ് ഖാനും അജയ് ദേവേഗണും താരത്തിനൊപ്പം വേഷമിട്ടിരുന്നു. ഇതാണ് ഇപ്പോൾ ആരാധകർ വിമർശിച്ചിരിക്കുന്നത്. ഇനി അങ്ങനെ പാൻ മസാലയുടേതു പോലുള്ള പരസ്യങ്ങളിൽ ഉണ്ടാകില്ലെന്നും ചെയ്തവ കരാർ അവസാനിക്കുന്നതു വരെ സംപ്രേഷണം ചെയ്യുമെന്നും അതിൽ നിന്ന് ലഭിച്ച പണം നല്ല കാര്യത്തിനു ചെലവഴിക്കുമെന്നും പറഞ്ഞ താരമാണ് അക്ഷയ് കുമാർ എന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമർശനം. അക്ഷയ് കുമാർ അന്ന് മാപ്പ് ചോദിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു. എല്ലാ പ്രേക്ഷകരും എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞായിരുന്നു അക്ഷയ് കുമാറിന്റെ കുറിപ്പ്. പ്രേക്ഷകരുടെ പ്രതികരണങ്ങൾ വല്ലാതെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാൻ പിന്തുണയക്ക്കില്ല. വിമൽ എലൈച്ചിയുടെ പരസ്യങ്ങൾ കാരണമുണ്ടായ ബുദ്ധിമുട്ടുകൾ ഞാൻ മനസിലാകുന്നു. പരസ്യത്തിൽ നിന്ന് ഞാൻ പിൻമാറുന്നു. അതിൽ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കും എന്നും കുറിപ്പിൽ അക്ഷയ് കുമാർ വ്യക്തമാക്കി.
ഞാനുമായുള്ള കരാർ അവസാനിക്കുന്ന തിയ്യതി വരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാൽ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഉറപ്പാണന്നും അക്ഷയ് കുമാർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പുകയില പരസ്യങ്ങളിൽ വേഷമിടില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാർ. അക്ഷയ് കുമാർ ഒരു അവസരവാദിയാണെന്നായിരുന്നു താരത്തിനെതിരെ അന്നും വിമർശനമുണ്ടായത്.
Discussion about this post