കഴിഞ്ഞ ദിവസം സൽമാൻ ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന്റെ സസ്പെൻസ് താരം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. നടന്റെ സോഹോദരിയുടെ മകളായ അലിസെ അഗ്നിഹോത്രിയാണ് ഇന്നലെ ചിത്രത്തിൽ തിരിഞ്ഞു നിന്ന ആ യുവതി. ‘എന്റെ ഹൃദയത്തിന് ഹായ് പറയൂ’ എന്ന് ചിത്രത്തിൽ കുറിച്ചുകൊണ്ടാണ് സൽമാൻ ഇരുവരുടെയും ചിത്രം പങ്കുവെച്ചത്.
സൽമാന്റെ വസ്ത്ര ബ്രാൻഡായ ‘ബീയിങ് ഹ്യൂമൻ’ പുറത്തിറക്കിയ പുതിയ ലേഡീസ് കളക്ഷനുമായാണ് അലിസെ എത്തിയത്. ഡെനിം ഷർട്ടും ജീൻസും ധരിച്ച് ഇരുവരും നിൽക്കുന്നതാണ് ആദ്യത്തെ ചിത്രത്തിൽ. സ്ലീവ്ലെസ് വിന്റർ ജാക്കറ്റ് ധാരിച്ചു നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രം. അതേസമയം, ‘ഫാരേ’ എന്ന ചിത്രത്തിലൂടെ അലിസെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സൽമാൻ ഖാനാണ് തന്റെ മരുമകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
സൽമാൻ ഖാന്റെ ‘ടൈഗർ 3’യാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ദീപാവലി റിലീസായാണ് ചിത്രം എത്തുക. പൂർണമായും യഷ് രാജ് സ്പൈ യൂണിവേഴ്സിൽ വരുന്ന ആദ്യ ചിത്രമാണ് ടൈഗർ 3. അവിനാശ് സിങ് ടൈഗർ റാത്തോർ എന്ന റോ ഏജന്റ് ആയി സൽമാൻ ഖാൻ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശർമയാണ്.

