ജറുസലേം: ലെബനനിൽ ആക്രമണവുമായി ഇസ്രയേൽ. അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തി. മൂന്ന് ലക്ഷം സൈനികർ യുദ്ധമുഖത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് ഐഎസിന് സമാനമെന്നും അദ്ദേഹം ആരോപിച്ചു. ലെബനൻ സായുധസംഘമായ ഹിസ്ബൊള്ള വടക്കൻ ഇസ്രയേലിൽ പ്രത്യാക്രമണം നടത്തി.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇറാൻ പങ്കുചേരരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. മിന്നലാക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും എന്നാൽ ഇതിന് തെളിവില്ലെന്നും അമേരിക്ക പറഞ്ഞു. ഇസ്രയേലിന് അത്യാധുനിക യുദ്ധോപകരണങ്ങൾ നൽകിയ അമേരിക്ക എന്നാൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ നേരിട്ട് അയക്കില്ലെന്നും വ്യക്തമാക്കി.
Discussion about this post