ഡൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിൽപെട്ട ഭീകരനായിരുന്നു ഇയാൾ.
41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് അംഗവും ,2016 ജനുവരി രണ്ടിന് നടന്ന പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. അന്ന് ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാൻ നാല് ജെയ്‌ഷെ ഭീകരരെ സിയാൽകോട്ടിൽ നിന്ന് ,പത്താൻകോട്ടിലേക്ക് അയച്ചതും ഷാഹിദ് ലത്തീഫ് ആയിരുന്നു.
1994 നവംബറിൽ ഭീകരവാദ കേസിൽ ലത്തീഫ് ഇന്ത്യയിൽ അറസ്റ്റിലായിരുന്നു. തുടർന്ന് ജയിലിൽ അടക്കപ്പെട്ട ഇയാൾ ,ശിക്ഷ അനുഭവിച്ച ശേഷം 2010ൽ വാഗ വഴി പാക്കിസ്ഥാനിലേക്ക് നാടു കടത്തപ്പെടുകയായിരുന്നു .1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും ലത്തീഫ് പ്രതിയായിരുന്നു.
2010-ൽ മോചിതനായ ശേഷം ലത്തീഫ് പാകിസ്ഥാനിലെഭീകരക്യാംപിൽ തിരിച്ചെത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇന്ത്യൻ രഹസ്യാന്വേഷ ഏജൻസികളുടെ ഹിറ്റ്‌ലിസ്റ്റിൽ ഉള്ള ഭീകരവാദികൾ ഒന്നിന് പുറകെ ഒന്നായി അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുകയാണ്
Discussion about this post