കോഴിക്കോട്; കമ്മ്യുണിസ്റ്റ് -മാവോയിസ്‌റ്റ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ എട്ട് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം. കുറ്റിയാടി, തൊട്ടിൽപ്പാലം, പെരുവണ്ണാമൂഴി, വളയം, കൂരാച്ചുണ്ട് ,തിരുവമ്പാടി, താമരശ്ശേരി, കോടഞ്ചേരി അടക്കമുള്ള സ്റ്റേഷനുകൾക്ക് ഭീഷണി ഉണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. പോലീസ് സ്റ്റേഷൻ പരിധികളിൽ കനത്ത ജാഗ്രതാ നിരീക്ഷണം നടത്തണമെന്നും,സ്റ്റേഷനുകൾക്ക് സായുധ ധാരികളായ പോലീസുകാരുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്
കർണ്ണാടക തമിഴ്നാട് അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലെ വനമേഖലകളിൽ , കമ്മ്യുണിസ്റ്റ് -മാവോയിസ്റ്റ് ഭീകരവാദികൾക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ ഏറെയുണ്ട് . തീവ്രവാദ ആക്രമണ സാധ്യതയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ നേരത്തെ സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post