കൊച്ചി: ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് ഫേസ് ബുക്ക് പോസ്റ്റിട്ട സിപിഎം നേതാവും, മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയ്ക്ക്തിരെ സൈബർ ആക്രമണം.
ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നും, 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാൻ കഴിയില്ലെന്നുമായിരുന്നു ശൈലജയുടെ ഫേസ്ബുക് പോസ്റ്റ്.
പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച്, ശൈലജയ്ക്കെതിരെ, ഇസ്ലാമിസ്റ്റ് പ്രൊഫൈലുകളിൽ നിന്നും സംഘടിത അക്രമം ആണ് നടക്കുന്നത്. ഹമാസ് സംഘത്തെ ,പൊതുവിൽ പോരാളികൾ എന്ന് വിശേഷണം ചാർത്തുന്ന സിപിഎം നിലപാടിനെതിരെ വിമർശനം ശക്തമാവുന്ന സാഹചര്യത്തിൽ കൂടിയാണ് ശൈലജയുടെ പോസ്റ്റ്. ഹമാസ് ഭീകരരെ പിന്തുണച്ചും, ഇസ്രയേലിനെ വിമർശിച്ചും സിപിഎം നേതാവ് എം എം ബേബി ഫേസ്ബുക് പോസ്റ്റുമായി രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഹമാസ് ഭീകരരെ ,പോരാളികൾ എന്നാണ് എം എ ബേബി വിശേഷിപ്പിച്ചത്
ഹമാസ് ഭീകരരെ പിന്തുണച്ചും, ഇസ്രായേലിൽ നടത്തിയ കൂട്ടക്കുരുതിയെ ന്യായീകരിച്ചും, ഇസ്ലാമിക സംഘടനകൾ പരസ്യമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇസ്ലാമിക-പ്രൊഫൈലുകൾ കെ കെ ശൈലജയ്ക്കെതിരെ സൈബർ ആക്രമണം ശക്തമാക്കുന്നത്
Discussion about this post