ഡൽഹി: ഡിജിറ്റൽ ടെക്‌നോളജീസ് മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയിലാണ് അംഗീകാരം. ഡിജിറ്റൽ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട കൂടുതൽ സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതാണ് ധാരണാപത്രം.
ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും, ഫ്രാൻസിന്റെ സാമ്പത്തിക, വ്യവസായിക, ഡിജിറ്റൽ പരമാധികാര മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്നതിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
ഡിജിറ്റൽ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട കൂടുതൽ സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ധാരണ പത്രം .ഐടി മേഖലയിലെ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ധാരണാപത്രം വിഭാവനം ചെയ്യുന്നുണ്ട് .അഞ്ചുവർഷം നീണ്ടുനിൽക്കുന്നതുമാണ് ധാരണ പത്രം.
ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ മേഖലയിൽ അന്തർദേശീയ സഹകരണം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായായും, പരസ്പര സഹകരണത്തിലൂടെ ഡിജിറ്റൽ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗവുമായാണ് ധാരണാ പത്രത്തിന് ഇന്ത്യ അംഗീകരം നൽകുന്നത്
ഇന്ത്യയും ഫ്രാൻസും ഇന്തോ-യൂറോപ്യൻ മേഖലയിലെ ദീർഘകാല തന്ത്രപരമായ പങ്കാളികളാണ്. അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റൽ മേഖലയെ പരിപോഷിപ്പിക്കുന്നതിനും, തങ്ങളുടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനും , ഡിജിറ്റൽ നൂറ്റാണ്ടിൽ അവരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, പരസ്പര സഹകരണം കെട്ടിപ്പടുക്കുന്നതിലും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രിസഭാ പ്രസ്‌താവനയിൽ വ്യക്തമാക്കി.
Discussion about this post