ഡൽഹി: ഇസ്രായേൽ മണ്ണിൽ ഹമാസ് ഭീകരർ നടത്തിയ .ആക്രമണത്തിന് കനത്ത പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ ഒരുങ്ങുന്നു. ഏതു നിമിഷവും കരയുദ്ധത്തിന് ഒരുങ്ങി ലക്ഷക്കണക്കിന് സൈനികരാണ് ഗാസ അതിർത്തിയിൽ തയ്യാറായിരിക്കുന്നത്. കാലാൾപ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസർവ് സൈനികരും ഗാസ അതിർത്തിക്കു സമീപം എത്തിയിട്ടുണ്ട്.
ലെബനൻ അതിർത്തിയിലും ഇസ്രായേൽ സൈനിക വിന്യാസം ശക്തമാക്കിയിട്ടുമുണ്ട്. ടാങ്കർ അടക്കം വിന്യസിച്ചാണ് സൈനിക നീക്കം. ലെബനനിൽ നിന്നും അക്രമം ഉണ്ടായ പശ്ചാത്തലത്തിൽ ആണ് ലെബനനെ നേരിടാൻ ഇസ്രായേൽ ഒരുങ്ങുന്നത്.
ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മുതൽ ഇസ്രായേലി പൗരന്മാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ കഴിയുന്ന ഒരു സൈനിക ശേഷിയും ഹമാസിന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണു യുദ്ധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് ജോനാഥൻ കോൺറിക്കസ് വ്യക്തമാക്കി. ഗാസയിലെ വൈദ്യുതി നിലയം ഉടൻ അടയ്ക്കുമെന്നും, ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്തുമെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് .
അതെ സമയം, ഇരുവശത്തുമായി 3500 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ മരണസംഖ്യ 1200 ആയി ഉയർന്നു. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 ലധികം ആളുകൾ കൊല്ലപ്പെട്ടു. 4,600ൽ ഏറെ പേർക്കു പരുക്കേറ്റു.
.
‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്’ എന്ന പേരിൽ അക്രമം നടത്തുന്ന ഹമാസിന് ‘ഓപ്പറേഷൻ അയേൺ സോർഡ്’ എന്ന പേരിലാണ് ഇസ്രായേൽ തിരിച്ചടിക്കുന്നത്
Discussion about this post