കേരളീയരുടെ ഭക്ഷണ ചേരുവകളിൽ സുലഭമായി കണ്ടുവരുന്നതാണ് ഉലുവ. അടുക്കളയിലെ ചെറിയൊരു ചേരുവയാണിതെങ്കിലും ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണിത് ഉലുവ. ഔഷധങ്ങളുടെ അപൂർവ്വ കലവറകൂടിയായ ഉലുവ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും പ്രധാനപ്പെട്ടതാണ്. ഉലുവ നമുക്ക് പല രൂപത്തിലും കഴിയ്ക്കാം.
ഉലുവച്ചായ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രധാനപ്പെട്ട വഴിയാണ്. ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഉപധികളിൽ ഒന്നാണ് ഉലുവ ചായ. ഇത് ദിവസവും കുടിക്കുന്നവരിൽ പെണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ പറയുന്നു. ഉലുവയിൽ ഡയോസ്ജെനിൻ, ഐസോഫ്ലാവോണുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ്. കറികൾക്ക് രുചി നൽകാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു സുഗന്ധവിളകൂടിയാണ്.
മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഉലുവ സഹായിക്കുന്നു. ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഉലുവ രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു. കൂടാതെ ഉലുവയിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെയും വിറ്റാമിനുകളുടെയും ഗുണങ്ങൾ കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. കരൾ ശുദ്ധീകരിക്കുന്നതിനും രക്തം ശുദ്ധമാക്കാനും ഉലുവ സഹായിക്കുന്നു. അസിഡിറ്റി, നെഞ്ചെരിച്ചിൽ മുതലായവയക്ക് ഫലപ്രദമായ പ്രതിവിധിയാണ് ഉലുവ. ഭക്ഷണത്തിന് മുൻപ് ഉലുവപ്പൊടി വെള്ളത്തിൽ കലർത്തി കുടിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കും ഉലുവ ഫലപ്രദമായ ഒരു പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post