ഡൽഹി: ഡൽഹിയിലെ കോൺഗ്രസ്സിന്റെ വാർ റൂം ഒഴിയാൻ സർക്കാർ നിർദേശം. മുൻ കോൺഗ്രസ്സ് എംപി പ്രദീപ് ഭട്ടാചാര്യക്ക് അനുവദിച്ച വസതി കോൺഗ്രസ്സ്, അവരുടെ തിരഞ്ഞെടുപ്പിനായുള്ള വാർ റൂം ആക്കി പ്രവർത്തിച്ചു വരികയായിരുന്നു. ആഗസ്റ്റ് 10 ന് പ്രദീപ് ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു.
ഒക്ടോബർ 13 നകം വസതി ഒഴിയാനാണ് സർക്കാർ നിർദേശം . സ്ഥാനാർഥി നിർണ്ണയ ചർച്ച നടന്നു കൊണ്ടിരിക്കെയാണ് വസതി ഒഴിയണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത് . വസതി ഒഴിയാൻ ഉള്ള സമയപരിധി നീട്ടിനൽകണം എന്നാവശ്യപ്പെട്ട് ഭട്ടാചാര്യ സർക്കാരിന് കത്ത് നൽകിയിരുന്നതായി കോൺഗ്രസ്സ് വൃത്തങ്ങൾ വ്യക്തമാക്കി
Discussion about this post