ഡൽഹി: ഹമാസിനെതിരെ ഇസ്രായേൽ അന്തിമ യുദ്ധം പ്രഖ്യാപിച്ച് മുന്നേറുമ്പോൾ ഭീഷണിയുമായി ഹമാസ് കമാൻഡർ മഹ്മൂദ് അൽ–സഹർ. തങ്ങളുടെ ആദ്യലക്ഷ്യം മാത്രമാണ് ഇസ്രയേലെന്നും, ഭൂമി മുഴുവൻ തങ്ങളുടെ നിയമത്തിന് കീഴിലാവുമെന്നും അൽ സഹർ വീഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.
‘ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേൽ. ഈ ഭൂമി മുഴുവൻ ഞങ്ങളുടെ നിയമത്തിനു കീഴിലാകും. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവിൽ വരും. അനീതിയോ അടിച്ചമർത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീൻ ജനതയ്ക്കും അറബ് വംശജർക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും.’’ മഹ്മൂദ് അൽ–സഹർ പറഞ്ഞു.
അതേസമയം ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ മരണസംഖ്യ 3555 കടന്നു. ഇസ്രയേലിൽ 1200 പേരും ഗാസയിൽ 1055 പേരും കൊല്ലപ്പെട്ടു. ഗാസയിലെ 200 ഇടങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നു. ഇസ്രയേലിൽ സർക്കാരും പ്രതിപക്ഷവും യോജിച്ച് യുദ്ധ അടിസ്ഥാനത്തിൽ ഐക്യസർക്കാർ രൂപീകരിച്ചു. ലെബനനിൽ നിന്നും ആക്രമണം പ്രതീക്ഷിക്കുന്നതിനാൽ വടക്കൻ പ്രദേശങ്ങളിലെ പൗരന്മാരോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട് .
Discussion about this post