കോഴിക്കോട്: ഇസ്രായേൽ- ഹമാസ് വിഷയത്തിൽ സിപിഎം നേതാവ് കെകെ ശൈലജയെ തിരുത്തി കെടി ജലീൽ. ഇസ്രായേലിൽ അക്രമം അഴിച്ചുവിട്ട ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച് കെകെ ശൈലജ ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെത്തുടർന്ന് തീവ്ര ഇസ്ലാമിസ്റ്റുകളിൽ നിന്നും ശൈലജ രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ്. ഇതിനിടയിൽ ആണ് കെടി ജലീൽ ശൈലജയെ തിരുത്തി രംഗത്ത് വരുന്നത്.
ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരരെന്നാണ് ജലീലിന്റെ പോസ്റ്റ് . ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനികളോട് കാണിക്കുന്നതെന്നും ജലീൽ പോസ്റ്റിൽ വ്യക്തമാക്കുന്നു. ഹമാസിനും,പലസ്തീനും പിന്തുണയുമായി ജലീൽ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
അതെ സമയം, ജലീലിന്റെ മുൻ സിമി ബന്ധം ഉൾപ്പെടെ പരാമർശിച്ചു, പോസ്റ്റിൽ വിമർശനം ഉയരുന്നുണ്ട് .എന്നാൽ സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ജലീൽ, ഇതിനു മറുപടി നൽകുന്നത്. ഹമാസിനെ ന്യായീകരിച്ച് എം സ്വരാജ് ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.
മുൻപ്, ജലീൽ ആരോപണവിധേയനായ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിയമ സഭാ ചർച്ചയ്ക്കിടെ, ‘ഇയാൾ നമ്മളെകൊയപ്പത്തിലാക്കും’ എന്ന കെ കെ ശൈലജയുടെ ആത്മഗതം ഏറെ ചർച്ചയായിരുന്നു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ദുബായിൽ നിന്ന് ഖുർആൻ എത്തിച്ച കേസിൽ അന്വേഷണ ഏജൻസികൾ നിരവധി തവണ ജലീലിനെ ചോദ്യം ചെയ്തിരുന്നു
Discussion about this post