കൊച്ചി : പാലസ്തീന് വേണ്ടി പള്ളികളിൽ വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്താനും, ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി.മുജീബുറഹ്‌മാനാണ് പാലസ്‌തീന് പിന്തുണനൽകി,വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്.
പാലസ്‌തീന് നേർക്ക് ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പൊരുതുന്ന പാലസ്‌തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി സദസ്സുകൾ വ്യാപകമായി സംഘടിപ്പിക്കണമെന്നും, ഖുദ്സ് ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർഥനയും നടത്തണമെന്നുമാണ്, മുജീബ്റഹ്മാൻ നിർദേശം നൽകിയിരിക്കുന്നത്.
പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ , വിവിധ മുസ്ലിം മത സംഘടനകൾ കേരളത്തിൽ നടത്തുന്ന മത റാലികൾക്കെതിരെ വിമർശനമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. ഹമാസ് ഭീകരരെ പലസ്തീൻ വിമോചന പോരാളികൾ എന്ന് വിശേഷിപ്പിച്ചാണ് മത സംഘടനകൾ ഐക്യദാർഢ്യറാലികൾ സംഘടിപ്പിക്കുന്നത്.
സി.പി.എമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും ലീഗുകാരുമാണ് ഈ ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നതെന്നും, ഇസ്രയേലിനോടുള്ള വിരോധമല്ല, ഇന്ത്യയോടും ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമുള്ള തീരാപ്പകയാണ് ഇതിലൂടെ നുരഞ്ഞു പൊന്തുന്നതെന്നുമായായിരുന്നു കെ സുരേന്ദ്രന്റെ വിമർശനം
Discussion about this post