മലപ്പുറം: ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന, പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ, ഇന്ത്യയിലെ പലസ്തീൻ അംബാസഡർ. വെള്ളിയാഴ്ച വൈകിട്ട് മലപ്പുറത്ത് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആണ് പലസ്തീൻ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജ പങ്കെടുക്കുന്നത്. ഗാസയിലെ ഇസ്‌ളാം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കമലൈൻ ഷാഅത് ആയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
പൊരുതുന്ന പാലസ്‌തീന് ഐക്യദാർഢ്യം എന്ന മുദ്രാവാഖ്യം ഉയർത്തിയാണ് സമ്മേളനം. വെളിയാഴ്ച സംസ്ഥാനത്തുടനീളം ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കാനും ആഹ്വാനമുണ്ട്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്താനും ജമാ അതെ ഇസ്ളാമി നിർദേശം നൽകിയിട്ടുണ്ട്. വിവിധ മുസ്ലിം സംഘടനകൾ ഇതിനകം തന്നെ ഹമാസിനും,പലസ്തീനും പിന്തുണ നൽകി തെരുവകളിൽ ഇറങ്ങിയിട്ടുണ്ട്.
പലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ, ഇന്ത്യ ഇസ്രായേലിനൊപ്പം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി , ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചിട്ടുമുണ്ട്. ഇന്ത്യൻ നിലപാട് ഇതായിരിക്കെയാണ് ഇസ്ലാമിക സംഘടനകൾ ഹാമാസിനെ പിന്തുണച്ച് റാലികളും , പ്രാർത്ഥനകളും സംഘടിപ്പിക്കുന്നത്.
അതെ സമയം പലസ്തീൻ അംബാസ്സഡർ, ഇന്ത്യൻ വിഘടനവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്
Discussion about this post