കോട്ടയം: ആർ എസ് എസിനെതിരെ സോഷ്യമീഡിയ വഴി അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് പരാതി. നിസാർ പാമ്പാടി എന്ന വ്യക്തി ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആർ എസ് എസ്, പാമ്പാടി മണ്ഡൽ ബൗദ്ധിക്പ്രമുഖ് ജെറാൾഡ് ആന്റണിയാണ്, പാമ്പാടി പോലീസിൽ പരാതി നൽകിയത്.
ആർ എസ് എസ് പരിശീലനകേന്ദ്രത്തിൽ നടക്കുന്നത് എന്ന രീതിയിൽ, നിസാർ തന്റെ പ്രൊഫൈലിൽ പങ്കുവെച്ച വീഡിയോയ്‌ക്കെതിരെയാണ് പരാതി. വ്യാജമായി നിർമ്മിച്ച വീഡിയോ,ആർ എസ് എസിനെതിരെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
വീഡിയോ സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതും,ചേരിതിരിവ് ഉണ്ടാക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. കള്ളം പ്രചരിപ്പിച്ചതിനും, വിദ്വേഷ പ്രചാരണം നടത്തിയതിനും നടപടി എടുക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
അതെ സമയം സംഭവത്തിൽ മാപ്പപേക്ഷയുമായി നിസാർ പാമ്പാടി രംഗത്തെത്തി .തനിക്ക് തെറ്റുപറ്റിയെന്നും, ക്ഷമിക്കണമെന്നും നിസാർ ,ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ബിജെപി ആർഎസ്എസ് പ്രവർത്തകരോട് അപേക്ഷിച്ചു.

