ന്യൂഡൽഹി: ഭീകരവാദം ആർക്കും ഗുണം ചെയ്യില്ലെന്നും സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ലോകത്തിനാകെ വെല്ലുവിളിയാണെന്നും അതിനെതിരെ ലോകം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒൻപതാമത് ജി20 പാർലമെന്ററി സ്പീക്കേഴ്‌സ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിന്റെ നിർവചനത്തിൽ ഐക്യരാഷ്ട്രസഭയിൽ പോലും ഏകാഭിപ്രായമില്ലെന്നും മോദി കുറ്റപ്പെടുത്തി. ഭീകരവാദം, അത് എവിടെ നടന്നാലും എന്ത് കാരണത്താലായാലും, അത് മനുഷ്യത്വത്തിന് എതിരാണ്. ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുന്നു. ഭീകരവാദം ഏതുരൂപത്തിലുള്ളതായാലും ചെറുത്തു തോൽപ്പിക്കണം. ഭീകരവാദത്തിനെതിരെ ഒന്നിച്ചുനിൽക്കാനാവാത്തതു ഖേദകരമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post