അഹമ്മദാബാദ്: ഇങ്ങനെയൊരു ടീം ക്രിക്കറ്റില്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. ഏത് ബൗളര്‍മാരോടും തകര്‍ത്തടിക്കും. അതേ ബൗളര്‍മാരോട് തന്നെ തകര്‍ന്ന് തരിപ്പണമാകും. പാകിസ്താന്‍ ടീമിന് ചേരുന്ന വിശേഷണമാണ്. രണ്ടിന് 155 എന്ന നിലയിലായിരുന്നു പാകിസ്താന്‍. എന്നാല്‍ പുറത്തായതോടെ 191 റണ്‍സിനും. ഇന്ത്യന്‍ ബൗളര്‍മാരെ ഇന്നിംഗ്‌സിന്റെ പകുതി വരെ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി കളിച്ചിരുന്നു.
എന്നാല്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ വ്യത്യസ്തമായ പന്തുകള്‍ എറിഞ്ഞാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റെടുത്തത്. ബാബര്‍ അസമിന്റെ വിക്കറ്റോടെയായിരുന്നു തകര്‍ച്ച തുടങ്ങിയത്. ഇന്ത്യന്‍ നിരയില്‍ ഏറ്റവും റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഒരു സോഫ്റ്റ് ഷോട്ടിന് ശ്രമിച്ച ബാബറിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. കുറ്റി പിഴുതാണ് ആ പന്ത് കടന്നുപോയത്. പാകിസ്താന്റെ ഇന്നിംഗ്‌സിന്റെ മധ്യനിരയെ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ക്കുന്നതാണ് കണ്ടത്. കുല്‍ദീപിന്റെ ലൈനില്‍ വീണ് തിരിയുന്ന പന്തുകളെ മനസ്സിലാക്കുന്നതില്‍ സൗദ് ഷക്കീല്‍ പരാജയപ്പെടുകയായിരുന്നു. വിക്കറ്റിന് മുന്നില്‍ കുടുങ്ങി താരം പുറത്താവുകയായിരുന്നു. അടുത്ത ഊഴം ഇഫ്തിക്കര്‍ അഹമ്മദിന്റേതായിരുന്നു. കുല്‍ദീപിന്റെ ലൂസ് ബോളില്‍ ബൗണ്ടറിയടിച്ച ഇഫ്തിക്കര്‍ വെടിക്കെട്ട് ഇന്നിംഗ്‌സ് കളിക്കുമെന്ന സൂചനയായിരുന്നു നല്‍കിയത്. എന്നാല്‍ കുല്‍ദീപിന്റെ മാസ്മരിക ബൗളായിരുന്നു ഇഫ്തിക്കറിനെ വീഴ്ത്തിയത്. അതും ലെഗ് സ്റ്റംമ്പിന് പുറത്തുവീണ പന്ത് കറങ്ങി തിരിഞ്ഞ് ഇഫ്തിക്കറിന്റെ ബാറ്റില്‍ തടങ്ങി ലെഗ് സ്റ്റംമ്പിലേക്ക് വീഴുകയായിരുന്നു. കുല്‍ദീപിന്റെ റോംഗ് വണ്‍ മനസ്സിലാക്കുന്നതില്‍ ഇഫ്തിക്കര്‍ അമ്പേ പരാജയപ്പെടുകയായിരുന്നു.മത്സരത്തിലെ ഏറ്റവും മികച്ച പന്തിലാണ് മുഹമ്മദ് റിസ്വാന്‍ പുറത്തായത്.
മികച്ച രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടിരുന്ന റിസ്വാന് പക്ഷേ ബുംറയുടെ സ്ലോ ബോള്‍ മനസ്സിലാക്കാന്‍ സാധിച്ചതേയില്ല. വേഗം കുറഞ്ഞ് വിക്കറ്റിന് ഉള്ളിലേക്ക് കയറി വന്ന പന്ത് റിസ്വാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. ഷോട്ടിന് ശ്രമിച്ചെങ്കിലും താരത്തിന്റെ വിക്കറ്റ് ഈ പന്തില്‍ തെറിക്കുകയായിരുന്നു. മാസ്മരിക ബൗള്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ ഡെലിവെറിയെ.പിന്നീട് ഷദാബ് ഖാനെയും മനോഹരമായ ഒരു പന്തില്‍ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. മത്സരത്തില്‍ ഏറ്റവും കുറഞ്ഞ റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതും ബുംറയായിരുന്നു. വാലറ്റത്തെ ജഡേജയും പാണ്ഡ്യയും ചേര്‍ന്നാണ് തീര്‍ത്തത്. മുഹമ്മദ് നവാസിനെ ബുംറയുടെ കൈയ്യിലെത്തിച്ചത്. ഹസന്‍ അലിയെ ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യില്‍ ജഡേജയും എത്തിച്ചു. ഇതോടെ ഒന്‍പതിന് 187 എന്ന നിലയിലായിരുന്നു പാകിസ്താന്‍.
ഹാരിസ് റൗഫിനെ ജഡേജ പുറത്താക്കിയതോടെ 191 റണ്‍സിന് പാകിസ്താന്‍ പുറത്താവുകയായിരുന്നു. മധ്യനിര പതറിപ്പോയതാണ് മത്സരത്തിലെ പാകിസ്താന്റെ വീഴ്ച്ചയ്ക്ക് കാരണമായത്. ഇന്ത്യ അത് കൃത്യമായി മുതലെടുക്കുകയും ചെയ്തു. സ്പിന്നര്‍മാരും പേസും ഒരുമിച്ചുള്ള മികവാണ് ഇവിടെ ഇന്ത്യക്ക് കരുത്ത് പകര്‍ന്നത്.
Discussion about this post