കൊച്ചി: സംസ്ഥാനത്തെ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ അഞ്ച് മുതൽ പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എൽ.പി.ജി സിലിണ്ടർ വിതരണം പ്രതിസന്ധിയിലാവും.
2022-ൽ ഡ്രൈവർമാരുടെ സേവന വേതന കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. എന്നാൽ അനുകൂല നടപടികൾ ഒരു വർഷമായിട്ടും തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് ആണ് സമരത്തിലേക്ക് നീങ്ങുന്നത്. ശനിയാഴ്ച രാവിലെ ആറു മുതൽ ഉച്ച വരെ ഇവർ സൂചനാ സമരം നടത്തിയിരുന്നു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉൾപ്പെടുന്ന ഇടതുസംഘനകളും സമരത്തിന്റെ ഭാഗമാണ്. നിലവിൽ ഓരോ ട്രിപ്പ് അനുസരിച്ചുള്ള വേതനമാണ് ഡ്രൈവർമാർക്ക് ലഭിക്കുന്നത്. ഇത് ഒഒഴിവാക്കി ഫെയർവേജ് സംവിധാനം നടപ്പിലാക്കണമെന്നാണ് ഇവർ ആവിശ്യപെടുന്നത്.
ശനിയാഴ്ച രാവിലെ വിഷയം ചർച്ച ചെയ്യുന്നതിന് സംഘടനകൾ യോഗം ചേർന്നിരുന്നു. തുടർന്നാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
Discussion about this post