ഗാസ: ഹമാസിനെതിരെ പോരാട്ടം കടുപ്പിച്ച ഇസ്രായേൽ സൈന്യത്തിന് ആത്മവിശ്വാസം നൽകി, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതിര്‍ത്തിയിലെത്തി. ഗാസ മുനമ്പിന് സമീപം തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി.
നമുക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ വിജയിക്കും’ എന്ന കുറിപ്പോടെ ഇസ്രയേല്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നതന്യാഹു എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച നെതന്യാഹു .ഗാസയ്‌ക്കെതിരെ ത്രിതല ആക്രമണവും പ്രഖ്യാപിച്ചു.കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ആക്രമണം ശക്തമാകും.സൈനിക നടപടി പൂര്‍ത്തിയാകുന്നതോടെ ഗാസയുടെ വിസ്തൃതി കുറയുമെന്നും, സുരക്ഷയ്‌ക്കായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി

