മംഗളൂരു; മംഗളൂരു ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച മലയാളം ബോർഡ് വിവാദത്തെ തുടർന്ന് എടുത്തുമാറ്റി. ദക്ഷിണ റെയിൽവേ അധികൃതർ സ്ഥാപിച്ച ബോർഡാണ് വിവാദമായതിന് പിന്നാലെ നീക്കം ചെയ്തത് . ഇംഗ്ലീഷ്,ഹിന്ദി,ഭാഷകൾക്ക് പുറമെ മലയാളത്തിലും വിവരം രേഖപ്പെടുത്തിയ ബോർഡിൽ കന്നഡ ഭാഷയിൽ വിവരം രേഖപ്പെടുത്തിയിലെന്ന കാരണത്താലാണ് പ്രതിഷേധം ഉയർന്നത് . ‘മംഗളൂരു ജംഗ്ഷൻ റണ്ണിംഗ് റൂം’ എന്നെഴുതിയ സൈൻ ബോർഡാണ് വിവാദത്തിന് ആധാരം.
റെയിൽവേ യൂണിയൻ അംഗങ്ങൾ ബോർഡിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും പാലക്കാട് റെയിൽവേ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇക്കാര്യം സജീവ ചർച്ചയായി .പൊതുജനങ്ങളുടെയും റെയിൽവേ ജീവനക്കാരുടെയും സമ്മർദ്ദത്തിന് വഴങ്ങി ശനിയാഴ്ച അധികൃതർ സൈൻബോർഡ് നീക്കം ചെയ്യുകയായിരുന്നു.
പുതിയ സൈൻബോർഡിൽ മലയാളത്തിന് പകരം കന്നഡ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.മലയാളികൾ ധാരാളമായി എത്തുന്ന സ്റ്റേഷനിൽ ആണ് മലയാളത്തിൽ സ്ഥാപിച്ച ബോർഡ് വിവാദം ആയത്
Discussion about this post