കാസർകോട്: കോളേജ് വിദ്യാർത്ഥിനി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. ഉദുമ ബാര എരോലിലെ സജീവ രാമയ്യ ഷെട്ടിയുടെ മകൾ മേഘ (20 )യാണ് മരിച്ചത്. ചട്ടഞ്ചാൽ എം.ഐ.സി കോളേജിലെ ബി.എസ്.സി മാത്തമാറ്റിക്സ് അവസാന വർഷവിദ്യാർത്ഥിനിയാണ്.
പഠിക്കാനുള്ള ബുദ്ധിമുട്ടും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലുള്ള വിഷമവും മൂലം ജീവനൊടുക്കിയതാകാമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. പിതാവ് ജോലിക്കും, മാതാവ് ബന്ധു വീട്ടിലും പോയ സമയത്താണ് മരണം നടന്നത്. അമ്മ പുറത്ത് പോകുമ്പോൾ മുറിയിൽ ഫോൺ നോക്കിയിരിക്കുകയായിരുന്നു മേഘയെ പഠിക്കണമെന്ന് ഉപദേശിക്കുകയൂം ചെയ്തിരുന്നു. പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മേഘ നേരത്തെ പറഞ്ഞിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
വീട്ടുകാർ വൈകീട്ട് തിരിച്ചെത്തിയപ്പോൾ കിടപ്പ് മുറിയുടെ വാതിൽ തുറന്നില്ല. വാതിൽ വെട്ടി പൊളിച്ചാണ് അകത്തു കടന്നത്. ഫാനിൽ ഏണി ചാരിവെച്ച നിലയിലായിരുന്നു.ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട മേഘയെ ഉടനെ തന്നെ ഉദുമ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
Discussion about this post