കൊല്ലം : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു തടസ്സം സൃഷ്ട്ടിച്ചുവെന്നാരോപിച്ച് ഭിന്നശേഷി വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. പൈലറ്റ് വാഹനം ഹോൺമുഴക്കിയിട്ടും സൈഡ് കൊടുത്തില്ലെന്ന കാരണത്താലാണ് കേൾവിയും സംസാരശേഷിയും ഇല്ലാത്ത 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ഹിയറിങ് സ്ഥാപനത്തിലെ ഇതര സംസ്ഥാന വിദ്യാർഥികളാണ് അഞ്ചുപേരും. ഇവർ വിനോദ സഞ്ചാരത്തിന് പോയി, കോട്ടയം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്കു വരുമ്പോൾ മുരുക്കുമണിൽ ആണ് സംഭവം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കിയിട്ടും സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് വിദ്യർത്ഥികളെ കസ്റ്റഡിയിൽ എടുത്തത് . ചടയമംഗലം പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
മഴയെത്തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്നാണു വിദ്യാർഥികൾ പറയുന്നത്. പിന്നീട് അധ്യാപകരെ വിളിച്ചു വരുത്തിയ ശേഷം ഇവരെ വിട്ടയച്ചു.
Discussion about this post