കണ്ണൂർ: കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലുള്ള പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടമുണ്ടാക്കിയത്. പമ്പിൽ ഇന്ധനം നിറച്ചുകൊണ്ടിരുന്ന കാറ് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീനും തകർന്നിട്ടുണ്ട്. ആളപായമില്ല.
കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്. തുടര്‍ന്ന് പമ്പില്‍ പെട്രോളടിക്കാനെത്തിയ എസ്പ്രസ്സോ കാറില്‍ച്ചെന്ന് ഇടിച്ചു. പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീനടക്കം തകര്‍ത്താണ് ജീപ്പ് കാറില്‍ച്ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറും മെഷീനും തകര്‍ന്നു.

