ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബർ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാർഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിനാണ് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇന്ത്യ ഉൾപ്പടെ നൂറ്റിയമ്പതോളം രാജ്യങ്ങൾ ഇന്ന് ലോകത്ത് ഭക്ഷ്യദിനം ആചരിക്കുന്നു. എല്ലാവർക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം. ഇന്ത്യയിൽ ലോക ഭക്ഷ്യ ദിനത്തിൽ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നൽകുന്നത്. ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ 111-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ് ലോക ഭക്ഷ്യ ദിനം.സ്വാതന്ത്ര്യത്തിന് ശേഷം ഹരിത വിപ്ലവും ധവള വിപ്ലവും പോലെയുള്ള പദ്ധതികളിലൂടെ ഭക്ഷ്യ ക്ഷാമത്തെ അതിജീവിക്കാൻ ഒരു പരിധിവരെ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്.
എല്ലാവർക്കും നല്ല ഭക്ഷണം നൽകി കൂടുതൽ സുസ്ഥിരമായ ഒരു ലോകം കെട്ടിപ്പടുക്കുക, പട്ടിണി അനുഭവിക്കുന്നവർക്കും എല്ലാവർക്കും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും വേണ്ടി ലോകമെമ്പാടുമുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക, പോഷകാഹാരക്കുറവ്, പൊണ്ണത്തടി എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. മതിയായ അളവിൽ ഭക്ഷണം ലഭിക്കാത്തതിനാലോ വ്യായാമം ലഭിക്കാത്തതിനാലോ 20 ലക്ഷത്തോളമാളുകൾക്ക് പൊണ്ണത്തടിയുണ്ടാകുകയും ശരീരഭാരം വർധിക്കുകയും ചെയ്യുന്നു. അതാത് കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടിൽ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ് പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്, പപ്പായ, നാരകം എന്നിവ കൂടുതൽ വളർത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ജനങ്ങൾക്ക് മുമ്പിൽ ഭക്ഷ്യദിനത്തിൽ യുഎൻ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post