തൃശൂർ: പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ നാല് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അർജുൻ അലോഷ്യസ്, അഭി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്.
ഇവർ കോളേജിൽ എത്തിയ ശേഷം ചിറയിലേക്ക് നീന്താൻ പോകുകയായിരുന്നു. ഉച്ചക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്.ആദ്യം വെള്ളത്തില്‍ മുങ്ങിയയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു മറ്റുള്ളവരും അപകടത്തില്‍പെട്ടതെന്നാണു വിവരം. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന കുട്ടികളാണ് പൊലീസില്‍ വിവരമറിയിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല. രണ്ട് പേരുടെ മൃതദേഹങ്ങൾ കരയിൽ എത്തിച്ചിട്ടുണ്ട്.
അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളജിലും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളജിലും ബി.ബി.എ ബിരുദ വിദ്യാർഥികളാണ്
Discussion about this post