ടെല്‍അവീവ്: ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമ്പോൾ കാഴ്‌ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും ആവശ്യപ്പെട്ടു.
താലിബാനും, ഹിസ്ബുള്ളയും ഹമാസിനൊപ്പം ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുമെന്നാണ് സൂചനകള്‍. ഇതിന്റെ തുടക്കമാണ് ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനമെന്നാണ് വിലയിരുത്തൽ.ഇറാൻ പ്രസിഡന്റിന്റെ ഇടപെടലോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് മാറുകയാണ്. ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
അതേസമയം, യുദ്ധഭൂമിയില്‍ കൂട്ടപലായനം തുടരുകയാണ്. 48 മണിക്കൂറിനിടെ വടക്കൻ ഗസ്സയില്‍ നിന്ന് . നാലരലക്ഷം പേരാണ് ഒഴിഞ്ഞു പോയത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളടക്കം കടുത്ത പ്രതിസന്ധിയിലാണ്. പലസ്തീനില്‍ നിന്ന് വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കാൻ ഈജിപ്ത് റാഫാ ഗേറ്റ് തുറക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ രംഗത്തെത്തി. അതിര്‍ത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതില്‍ 126 സൈനികരുണ്ടെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. വടക്കൻ ഗസ്സയില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോവണമെന്ന് ആവര്‍ത്തിച്ച ഇസ്രയേല്‍ കരയുദ്ധം ഉടനെന്ന മുന്നറിയിപ്പും നല്‍കി.
ഗസ്സയില്‍ മരണ സംഖ്യ 2300 കടന്നതോടെയാണ് ചൈനയെ വിഷയത്തില്‍ ഇടപെടുവിക്കാനുള്ള ഇറാൻ നീക്കം. ലബനോൻ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരൻ കൊല്ലപ്പെട്ടിരുന്നു.അതിര്‍ത്തി ഗ്രാമമായ നര്‍ഹയ്യ പട്ടണത്തോട് ചേര്‍ന്ന സ്തൂല ഗ്രമത്തിലാണ് റോക്കറ്റ് പതിച്ചത്. മൂന്ന് പേര്‍ക്ക് മാരകമായി പരിക്കേറ്റു. തിരിച്ചടിയായി ലബനോനിലേക്ക് ഇസ്രയേല്‍ നിരവധി റോക്കറ്റ് ആക്രമണം നടത്തിയിട്ടുണ്ട് . അതിര്‍ത്തിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് കിലോമീറ്റര്‍ പരിധിയില്‍ ആരും വരരുതെന്നും, വന്നാല്‍ വെടിവെച്ചിടുമെന്നുമാണ് മുന്നറിയിപ്പ്. ഇസ്രയേല്‍ ആക്രമണത്തില്‍ ആലപ്പോ വിമാനത്താവളം തകര്‍ന്നതായി സിറിയ ആരോപിച്ചു. രണ്ട് ദിവസത്തിനിടയിലെ രണ്ടാം ആക്രമണത്തില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്.
അതിര്‍ത്തിനഗരമായ സ്‌ദെറോതില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതോടെ ഗസ്സയ്‌ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചനയാണ് പുറത്തു വരുന്നത്. ഇസ്രയേല്‍ മന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നു. യുഎസ് പടക്കപ്പലുകളും ഗസ്സ അതിര്‍ത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറി. ഗസ്സയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം കഠിനമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. തെക്കൻ ഗസ്സയിലേക്കുള്ള ജലവിതരണം പുനരാരംഭിച്ചതായി യുഎസ് അറിയിച്ചു.
Discussion about this post