കോഴിക്കോട്: സ്കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായി. ബസ് ഡ്രൈവര്‍ അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കും ഉടമക്കെതിരെ പ്രേരണാകുറ്റത്തിനുമാണ് കേസെടുത്തത്. ചേവായൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെ ഒന്‍പതോടെ വേങ്ങേരി ജംങ്ഷന് സമീപം ബസ് സ്കൂട്ടറിൽ ഇടിച്ചാണ് കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി കെ.പി. ഷൈജു (ഗോപി-43), ഭാര്യ ജീമ (38) എന്നിവർ തൽക്ഷണം മരിച്ചത്. അമിതവേഗത്തിൽ വന്ന ബസിന്റെ ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികർ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. സ്വകാര്യ ബസിന്റെ മരണപ്പാച്ചിലാണ് ദമ്പതികളുടെ മരണത്തിനിടയാക്കിയത്. തൊട്ടുമുന്നിലുള്ള പയമ്പ്ര-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡിവൈഡറിനു സമീപം വേഗം കുറച്ചപ്പോൾ പിന്നിൽ അമിത വേഗത്തിലെത്തിയ നരിക്കുനി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു.
Discussion about this post