ന്യൂഡൽഹി: 2040ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരിയെ അയക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ (ഇന്ത്യൻ ബഹിരാകാശ നിലയം) നിർമ്മിക്കാനും 2040 ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കാനും ഇന്ത്യ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് സാധ്യമാക്കുന്നതിന് ബഹിരാകാശ വകുപ്പ് ചാന്ദ്രപര്യവേക്ഷണത്തിനുള്ള റോഡ് മാപ്പ് വികസിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ശുക്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളിൽ പ്രവർത്തിക്കാൻ ശാസ്ത്രജ്ഞർക്ക് മോദി നിർദേശം നൽകി.
റഷ്യൻ ദൗത്യം ചാന്ദ്രയാൻ 3 പരാജയപ്പെട്ടതിന് പിന്നാലെ ഓഗസ്റ്റിൽ ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിന് സമീപം ബഹിരാകാശ പേടകം ഇറക്കിയ ആദ്യ രാജ്യമായും സോഫ്റ്റ് ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായും ഉയർന്നതിന്റെ ആത്മവിശ്വാസതിലാണ് ഇന്ത്യ.
Discussion about this post