ഗാസയിലെ അല്‍അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തില്‍ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു ഗാസയിലെ അൽ അഹ്‍ലി അറബ് ഹോസ്പിറ്റലിന് നേരെ ആക്രമണം ഉണ്ടായത്. 2008ന് ശേഷം ഇസ്രയേലിന്റെ ഒരു ആക്രമണത്തില്‍ ഏറ്റവുമധികം പേർ കൊല്ലപ്പെടുന്ന സംഭവമായി ഇത് മാറിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ആശുപത്രിയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് ടെലഗ്രാമില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ ബാധിക്കപ്പെട്ടവരുടെ എണ്ണം ആശുപത്രികള്‍ക്ക് താങ്ങാനാകുന്നതിലും അധികമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ആശുപത്രികളുടെ വരാന്തകളിലും മറ്റുമായാണ് ഡോക്ടർമാർ ശസ്ത്രക്രിയകള്‍ നടത്തുന്നത്. നിരവധി പേർക്ക് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ കുറവ് വൈകാതെ നേരിടുമെന്നും വക്താവ് അറിയിച്ചു. എല്ലാ തവണത്തെയും പോലെ സകല കുറ്റങ്ങളും ഇസ്രയേലിന് മേൽ വന്ന് പതിക്കുകയാണ്. ഒരു പക്ഷേ ഹമാസ് ആഗ്രഹിച്ചതും അത് തന്നെയാണ്. ലോകരാജ്യങ്ങൾ ഇസ്രയേലിന് നൽകുന്ന പിന്തുണ വളരെ വലുതാണ്. ഏത് വിധേനയെയും ഇസ്രയേലിന് നൽകുന്ന പിന്തുണ ഈ രാജ്യങ്ങളെ കൊണ്ട് തന്നെ പിൻവലിപ്പിക്കുക. ലോകം മുഴുവൻ ഇസ്രയേലിനെ വെറുക്കണം. അതു വഴി പാലസ്തീന് വേണ്ടതൊക്കയും ഹമാസ് നേടിയെടുക്കും.
Discussion about this post