ഗാസ സിറ്റി: ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയേയും മകളേയു വിട്ടയച്ചെന്ന് ഹമാസ്. ജൂഡിറ്റ് റാണ(59), നദാലി റാണ(17) എന്നിവരെയാണ് വിട്ടയച്ചതെന്ന് ഹമാസ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ട് പേരേയും വിട്ടയച്ചതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം ഉണ്ടായത്.
യുഎസ് പ്രസിഡന്റ് ജോബൈഡന്‍ ഇരുവരുമായി ഫോണിലൂടെ സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കരയുദ്ധം തല്‍ക്കാലം വേണ്ടെന്നും ജോബൈഡന്‍ ഇസ്രയേലിനെ അറിയിച്ചു. ബന്ദികളെ മുഴുവൻ മോചിപ്പിച്ചതിന് ശേഷം കരയുദ്ധം ആരംഭിച്ചാൽ മതിയെന്ന് ജോ ബൈഡൻ ഇസ്രയേലിനെ അറിയിച്ചു.
200 ഓളം ബന്ദികളിൽ പെട്ട രണ്ട് അമേരിക്കക്കാരെയാണ് മോചിപ്പിച്ചത്. മറ്റു ബന്ധികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് വ്യക്തത വരുത്തിയിട്ടില്ല
Discussion about this post