തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം ഒരു ദിവസം വൈകി ഇന്ന് എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ജില്ലകളിലും മലയോര മേഖലയിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം നാളെയോടെ അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോമോറിൻ മേഖലയിൽ ചക്രവാതചുഴി തുടരുന്നു.
കേരളത്തിൽ അടുത്ത മൂന്ന് ദിവസവും എല്ലാ ജില്ലയിലും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ അറബികടലിലെ തേജ് ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഒമാൻ യെമൻ തീരത്തേക്ക് എത്താനാണ് സാധ്യത. ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല. ഈ വർഷത്തെ മൂന്നാമത്തെയും അറബികടലിൽ രണ്ടാമത്തെയും ഈ സീസണിലെ ആദ്യത്തെയും ചുഴലിക്കാറ്റാണ് തേജ്.
Discussion about this post