മഹാഭാരതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മൂന്ന് ഭാഗങ്ങളുള്ള ബ്രഹ്‌മാണ്ഡ ചിത്രം എസ്. എല്‍ ഭൈരപ്പയുടെ കന്നഡ നോവലായ ‘പര്‍വ’ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുക. നിര്‍മാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകന്‍ പ്രകാശ് ബെല്‍വാടി, എഴുത്തുകാരന്‍ എസ്. എല്‍ ഭൈരപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2005ല്‍ ‘ചോക്കലേറ്റ്’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിവേക് അഗ്നിഹോത്രി സിനിമയില്‍ എത്തുന്നത്. ‘ദ കശ്മീര്‍ ഫയല്‍സ്’ ആണ് സംവിധായകന്റെ ഏറ്റവും കൂടതല്‍ ചര്‍ച്ചയായ ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്തെത്തിയത്. ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. പിന്നാലെയെത്തിയ വാക്സിൻ വാർ പ്രതീക്ഷിച്ച കളക്ഷൻ നേടിയിരുന്നില്ല.
Discussion about this post