ധർമ്മശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന്ഓ ള്‍ഔട്ടായി. ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും രച്ചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ച്വറിയുടെയും കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലെത്തിയത്.
127 പന്തില്‍ 130 റണ്‍സ് നേടിയ ഡാരല്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടും ബുംറയും സിറാജും ഓരോ വിക്കറ്റ് നേടി. 127 പന്തില്‍ നിന്ന് 130 റണ്‍സാണ് മിച്ചല്‍ നേടിയത്. അഞ്ച് സിക്‌സും 9 ഫോറും ഉള്‍പ്പെടെയായിരുന്നു ഇത്. രചിന്‍ രവിചന്ദ്ര 87 പന്തില്‍ നിന്ന് 75 റണ്‍സ് എടുത്തു.
ആദ്യ 8.1 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യ രണ്ട് വിക്കറ്റ് വീഴ്‌ത്തി. കോണ്‍വേയെ പൂജ്യത്തിന് സിറാജും 17 റണ്‍സ് എടുത്ത വില്‍ യങ്ങിനെ ഷമിയും വീഴ്‌ത്തി. മൊഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി. ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ രണ്ടോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 12 റണ്‍സ് നേടിയിട്ടുണ്ട്.

