നടനും നിര്‍മ്മാതാവുമായ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പണി’യുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ജോജുവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ എന്നതിനൊപ്പം നിര്‍മ്മാതാവായും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ആളാണ് ജോജു ജോര്‍ജ്. സിനിമയുടെ മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് അദ്ദേഹം.
അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെയും എഡിഎസ് സ്റ്റുഡിയോസിന്റെയും ബാനറിൽ എം. റിയാസ് ആദമും, സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഭിനയയാണ് ചിത്രത്തിലെ നായികയായി എത്തുക. വേണു ഐ എസ് സിയാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. വിലായത്ത് ബുദ്ധയുടെ സംവിധായകൻ ജയൻ നമ്പ്യാരാണ് സിനിമയുടെ ക്രിയേറ്റിവ് പ്രൊഡ്യൂസർ. വിഷ്ണു വിജയിയാണ് സിനിമയ്‌ക്ക് സംഗീതം നൽകുന്നത്.സീമ, ചാന്ദിനി ശ്രീധരൻ, അഭയ ഹിരൺമയി, സോന മരിയ എബ്രഹാം, മെർലെറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറാ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത്ത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിട്ടോ ഡേവിസ്, റിനോഷ് ജോർജ്, ഇയാനും ഇവാനും, അമ്പു, റമീഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ, സാഗർ, ജുനൈസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

