The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ഡ്രോണുകളുമെത്തി; വാഹന പരിശോധനയും കര്‍ശനമാക്കി

Neethu Newzon by Neethu Newzon
Oct 23, 2023, 07:36 am IST
in Uncategorized
FacebookWhatsAppTwitterTelegram

മാനന്തവാടി: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട്ടില്‍ ഹെലികോപ്റ്ററിന് പുറമെ ഡ്രോണുകളും വാഹനപരിശോധനയും ശക്തമാക്കി പോലീസ്. മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി വന്നുപോയ കമ്പമല, മക്കി മേഖലയിലെ വിവിധ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് ഞായറാഴ്ച ഡ്രോണുകള്‍ പറത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്നതിന് പുറമെ വാഹനപരിശോധനയും വയനാട്ടില്‍ മിക്കയിടത്തും കര്‍ശനമായി നടപ്പാക്കുകയാണ് പോലീസ്.

തലപ്പുഴ, കമ്പമല, മക്കിമല പ്രദേശങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന മാവോസാന്നിധ്യവും ആക്രമണവും പോലീസിന് തന്നെ തലവേദന സൃഷ്ടിച്ചതോടെയാണ് അഭ്യന്തര വകുപ്പ് മാവോവാദികളെ പിടികൂടാന്‍ സര്‍വസന്നഹാങ്ങളും ഉപയോഗിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹെലികോപ്റ്റര്‍ എത്തിച്ച് കാടും സമീപ പ്രദേശങ്ങളും അരിച്ചുപെറുക്കി പരിശോധിച്ചിരുന്നു. എന്നാല്‍, ഇതിനിടെയും മാവോയിസ്റ്റുകള്‍ മക്കിമലയിലെ സ്വകാര്യ റിസോര്‍ട്ടിലെത്തി മണിക്കൂറുകളോളം ചെലവഴിച്ചത് പോലീസിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ സംഭവം കൂടി ഉണ്ടായതോടെ ഉന്നതതലങ്ങളില്‍ നിന്ന് വലിയ സമര്‍ദ്ദമാണ് പോലീസിന് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് മാവോവാദികളെ പിടിക്കൂടാന്‍ പോലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്. തലപ്പുഴ സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ഷായുടെ നേതൃത്വത്തിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തിവരുന്നത്. ഇതിനുപുറമെ, തലപ്പുഴ സ്റ്റേഷന്‍ പരിധിയിലെ പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ച് വാഹനപരിശോധനയും നടത്തി. ജില്ലയിലാകെയും പ്രധാന റോഡുകളില്‍ പോലീസ് കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞ് വിശദമായി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ രാത്രിയിലും പകലും വാഹനപരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ട്. മാനന്തവാടി മേഖലയില്‍ പരിശോധന കര്‍ശനമായതിന്‍റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകള്‍ റോഡ് മാര്‍ഗം രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടെങ്കില്‍ അതിന് തടയിടുകയാണ് പോലീസിന്‍റെ ലക്ഷ്യം. വരും ദിവസങ്ങളിലും ഡ്രോണുകള്‍ പറത്തിയുള്ള നിരീക്ഷണം തുടരും. ഡ്രോണ്‍ ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന വീഡിയോകളും ഫോട്ടോകളും വിശദമായി പരിശോധിക്കുകയും സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തുന്ന മുറക്ക് അത്തരം മേഖലകളില്‍ തിരച്ചില്‍ ശക്തമാക്കാനാണ് സാധ്യത.

Tags: MAINWayanad maoist
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies