കോഴിക്കോട്: ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ചിന്താവളപ്പ് മജെസ്റ്റിക് ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഗാനത്തോട് കൂടി തുടങ്ങിയ ചടങ്ങ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ കെ. ബൈജുനാത് ഉദ്ഘാടനം ചെയ്തു.
1973 ഒക്ടോബര്‍ 27നാണ് കോഴിക്കോട്ട് ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിതമായത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ആദ്യകാലത്ത് സാരിയും പിന്നീട് പാന്റ്‌സും ഷര്‍ട്ടുമായി യൂണിഫോം. കണ്‍ട്രോള്‍ റൂമിനോടുചേര്‍ന്ന് ആദ്യമായി വനിതാ സ്‌റ്റേഷന്‍ തുടങ്ങുമ്പോള്‍ എം പത്മാവതിയായിരുന്നു ആദ്യ എസ്‌ഐ. ഇവര്‍ക്കു പുറമേ ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരുമായി 15 വനിതാ പൊലീസുമാരും ഉണ്ടായിരുന്നു. വനിതാ പോലീസ് ഉദ്ഘാടനത്തിനിടെ ഉണ്ടായ തിരക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുഞ്ഞുങ്ങളെ കണ്ടെത്തെലായിരുന്നു വനിതാ പൊലീസിന്റെ ആദ്യത്തെ അന്വേഷണം. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അന്ന് ട്രാഫിക് നിയന്ത്രിച്ചതും വനിതാ പോലീസായിരുന്നു. സ്ത്രീസുരക്ഷ മാത്രമല്ല എല്ലാത്തരം കേസുകളും കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പിന്നീട് സ്‌റ്റേഷന്‍ മാറി. സ്ത്രീകളുമായി ബന്ധപ്പെട്ട് പലതരം കേസുകളും എത്താറുണ്ടെങ്കിലും പൂവാലശല്യം തന്നെയാണ് കൂടുതലായി വരുന്ന കേസുകൾ. ശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമായി വനിതാ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി.
വനിതാ പോലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിന്താവളപ്പ് മജെസ്റ്റിക് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി കമ്മിഷണർ രാജ്പൽ മീന ഐ പി എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ ഐ എ എസ് വിശിഷ്ടാതിഥിയായിരുന്നു. സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെ സജ്ജരാക്കുവാനായി കേരള പോലീസ്, ബച്പൻ ബച്ചാവോ ആന്തോളൻ സംഘടനുമായി കൈകോർത്ത് കേരളത്തിൽ നടപ്പിലാക്കുന്ന സമഗ്ര ബോധവൽക്കരണ നിയമസഹായ “കൂട്ട്” പദ്ധതിയുടെ ഭാഗമായി നിരവധി പരിപാടികളാണ് നടന്നത്. സൈബർ സുരക്ഷ കേന്ദ്രികരിച്ച് മോക്ക് ഡ്രിൽലും സംഘടിപ്പിച്ചു. കുട്ടികളുടെ സുരക്ഷിതത്വവും സൈബർ ലോകത്ത് കുട്ടികൾ പാലിക്കേണ്ട കടമകളെക്കുറിച്ചുള്ള സെമിനാർ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടന്നു. സൈബർ സുരക്ഷായെ മുൻനിർത്തി തിരുവനന്തപുരം ജനമൈത്രി ഓർക്കസ്ട്രാ ടീം അവതരിപ്പിച്ച നാടകവും പിന്നീട് അരങ്ങേറി.
Discussion about this post