തെന്നിന്ത്യന്‍ താരം അമല പോള്‍ വീണ്ടും വിവാഹിതയാവുന്നു. അമലയുടെ സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോയും ജഗദ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അമലാ പോളിന്റെ ജന്മദിനത്തിലാണ് താരം വിവാഹിതയാവാന്‍ പോവുന്നതായുള്ള വാര്‍ത്തയും വരുന്നത്.
മൈ ജിപ്സി ക്വീന്‍ ‘യെസ് പറഞ്ഞു’ എന്നെഴുതിയ വിഡിയോയും ജഗദ് പങ്കുവെച്ചു. ഇരുവരും ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വിഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഹോട്ടലില്‍ ഡാന്‍സേഴ്സിനൊപ്പം നൃത്തം ചെയ്താണ് ജഗദ് അമലയെ പ്രൊപ്പോസ് ചെയ്യുന്നത്. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. 2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയെ അമല വിവാഹം കഴിച്ചിരുന്നു എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടുകയായിരുന്നു.

