കോഴിക്കോട് : പാലസ്തീൻ ഐക്യ ദാർഢ്യ റാലികൾക്കെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വെറും പച്ചയായ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് മഹാസമ്മേളനങ്ങൾക്ക് പിന്നിലെന്ന് സുരേന്ദ്രൻ ആരോപിച്ചു. മനുഷ്യത്വ രഹിതമായ യുദ്ധമാണ് പ്രശ്നമെങ്കിൽ “യുദ്ധം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയ്യാറാകൂ” എന്ന മുദ്രാവാക്യമുയർത്തുന്ന റാലികളല്ലേ ഇവർ സംഘടിപ്പിക്കേണ്ടതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :
പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാടൊട്ടുക്കും “അയ്യേ ഇൻഡി” സഖ്യം മഹാ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയാണല്ലോ? മനുഷ്യത്വ രഹിതമായ യുദ്ധമാണ് ഇവരുടെ പ്രശ്നമെങ്കിൽ “യുദ്ധം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയ്യാറാകൂ” എന്ന മുദ്രാവാക്യമുയർത്തുന്ന റാലികളല്ലേ ഇവർ സംഘടിപ്പിക്കേണ്ടത് ? അപ്പോൾ യുദ്ധം അവസാനിക്കണമെന്നോ, സമാധാനം പുലരണമെന്നോ അല്ല ഇവരുടെ ആവശ്യവും ലക്ഷ്യവും. വെറും പച്ചയായ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം.

