ന്യൂഡൽഹി: 2014 ൽ തന്നെ ജനം കാലപഴക്കം ചെന്ന ഫോണുകൾ ഉപേക്ഷിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് സൂചിപ്പിച്ച് കോൺഗ്രസിനെതിരെയാണ് മോദിയുടെ പരിഹാസം. ഒരു റീസ്റ്റാർട്ടിലൂടെയോ, ബാറ്ററി ചാർജ് ചെയ്തതിലൂടെയോ ബാറ്ററി മാറ്റിയതിലൂടെയോ ഫോൺ പ്രവർത്തിക്കണമെന്നില്ലെന്നും മോദി പരിഹസിച്ചു. 2014 ൽ തന്നെ ജനം അത്തരം ഫോണുകൾ ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ തങ്ങൾക്ക് അവസരം നൽകിയെന്നും മോദി പറഞ്ഞു. ഡൽഹിയിൽ ടെലികോം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. മാറ്റത്തിന്റെ വർഷമായിരുന്നു 2014 എന്നും മോദി പറഞ്ഞു. പൗരന്മാർക്ക് മൂലധന, വിഭവങ്ങളുടെ ലഭ്യത, ഉയർന്ന സാങ്കേതികവിദ്യ എന്നിവ ഉറപ്പാക്കലാണ് ഈ ഗവൺമെന്റിന്റെ മുൻഗണനയെന്നും മോദി പറഞ്ഞു.
ലോകം ‘മെയ്ഡ് ഇൻ ഇന്ത്യ’ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ 5 ജി വിപുലീകരിക്കുക മാത്രമല്ല ചെയ്തത്. 6 ജി സാങ്കേതികവിദ്യയുടെ മേഖലയിൽ മുന്നേറാനുള്ള നീക്കവും നടക്കുന്നുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post