തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമ്പോഴെല്ലാം സാധാരണ ട്രെയിനുകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ ചിന്ത മറ്റു ട്രെയിനുകൾ വൈകുമല്ലോ എന്നാണ്. എന്നാൽ ഇതിന് പ്രതികരണവുമായി രം ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകൾ മറ്റ് ട്രെയിനുകളുടെ സമയനിഷ്ഠയ്ക്ക് തടസമാകില്ല എന്നാണ് സതേൺ റെയിൽവേ പ്രതികരിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ വന്ദേഭാരത് ട്രെയിനുകളുടെ സമയക്രമം പാലിക്കുന്നതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുമോ എന്ന ആശങ്കയുയരുന്നുണ്ട്. എന്നാൽ വന്ദേഭാരത് ട്രെയിനുകൾക്ക് മുൻ ഗണന നൽകാൻ മറ്റു ട്രെയിനുകൾ പിടിച്ചിടില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്. നേരത്തെ കസർ ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതോടെ വേണാട് എക്‌സ്പ്രസിന്റെ തിരുവനന്തപുരത്തുനിന്നുള്ള സമയം 10 മിനിറ്റ് ദീർഘിപ്പിച്ചിരുന്നു. ഷൊർണൂർ- എറണാകുളം സ്റ്റേഷനുകളിൽ എത്തുന്ന സമയം പഴയതു തന്നെയാണ്.
എറണാകുളം-അമ്പലപ്പുഴ റൂട്ടിൽ സിം ഗിൾ ലൈൻ ആയതു കൊണ്ട് തന്നെ വന്ദേഭാരത് പോകുന്ന സമയത്ത് രണ്ട് പാസഞ്ചർ ട്രെയിനുകൾക്ക് ക്രോസിം ഗ് ഉണ്ടായിരുന്നു. എന്നാലിപ്പോൾ അവയുടെ സമയവും 20 മിനിറ്റ് നേരത്തേയാക്കി ഇന്ത്യൻ റെയിൽവേ മാറ്റിയിട്ടുണ്ട്.
കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ പോകുന്ന ജനശദാബ്ദി എക്സ്പ്സിനും ഇതു പോലെ ചേർത്തലയിൽ ക്രോസിം ഗ് ഉണ്ട്. ഇതു കാരണം ട്രെയിൻ പിടിച്ചിടുന്ന പതിവും ഉണ്ട്. എന്നാൽ അവസാന സ്റ്റേഷനായ തിരുവനന്തപുരത്ത് കൃത്യസമയത്ത് എത്താറുണ്ട്. രാജധാനി എക്‌സ്പ്രസ് നിശ്ചിത സമയക്രമത്തില്‍ത്തന്നെ ഓടിക്കണമെന്നാണ്. ദിവസങ്ങൾക്ക് മുൻപ് തലസ്ഥാന ന ഗരിയിലും മറ്റിടങ്ങളിലുമായി പെയ്ത മഴ ട്രെയിൻ യാത്രകളെയും ദുസ്സഹമാക്കി.
കൊച്ചുവേളിയിലെ വെള്ളക്കെട്ടും തിരുവനന്തപുരത്തിനും നാഗര്‍കോവിലിനും ഇടയ്ക്കുള്ള മണ്ണിടിച്ചിലും ട്രെയിൻ സമയം ദീർഘ നേരം നീണ്ടു പോകാൻ കാരണമായി. അതേ സമയം മിക്ക ട്രെയിനുകളും വൈകിയോടുന്നുവെന്ന പരാതികൾ യാത്രക്കാരുടെ ഭാ ഗത്ത് നിന്നും ഉയരുന്നുണ്ട്. എന്നാൽ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ്, എറണാകുളം-കായംകുളം എക്‌സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് കഴിഞ്ഞയാഴ്ച്ച കൃത്യസമയം പാലിക്കാനായിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. കേരളത്തിനായി മൂന്നാമത്തെ വന്ദേഭാരത് അവതരിപ്പിച്ച വേളയിലാണ് യാത്രക്കാരുടെ ആശങ്ക വീണ്ടും ഉയർന്നത്.
തമിഴ്നാട്- കേരളം – കർണാടകം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചെന്നൈ- ബം ഗളൂരു- എറണാകുളം ന രങ്ങൾ വഴിയാണ് സർവ്വീസ് നടത്തുക.
Discussion about this post