കൊച്ചി; കളമശ്ശേരിയിൽ നടന്നത് ഭീകരാക്രമണമെന്ന് സംശയിച്ച് പോലീസ്. തുടർച്ചയായി മൂന്ന് സ്ഫോടനങ്ങളാണ് ക്രൈസ്തവ വിഭാഗമായ യഹോവ സാക്ഷികളുടെ പ്രാർത്ഥനയ്ക്കിടെ കൺവെൻഷൻ സെന്ററിൽ നടന്നത്. ആസൂത്രിതമായ രീതിയിൽ ആണ് സ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ അവശിഷ്ട്ടങ്ങൾ സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്.
സ്ഫോടനം തന്നെയാണ് ഉണ്ടായിട്ടുള്ളതെന്ന് എറണാകുളം ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട് . അതിനിടെ സ്ഫോടനത്തെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരങ്ങൾ തേടിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസികൾ സ്ഫോടന സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഭവം ദൗർഭാഗ്യകരമെന്നും,കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യ്കതമാക്കി. അതെ സമയം കളമശേരിയിൽ നടന്നത്, ഭീകരാക്രമണമെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി
Discussion about this post