കൊച്ചി : കളമശ്ശേരിയിൽ നടന്ന സ്ഫോടനം അതീവ ഗൗരവത്തിലെടുത്ത് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് വിവരങ്ങൾ തേടിയതിന് പുറമെ കേന്ദ്ര സുരക്ഷാ ഏജൻസികൾ സംഭവ സഥലത്ത് അന്വേഷണം നടത്തുന്നു. അതെ സമയം കളമശ്ശേരിയിൽ നടന്ന സ്ഫോടനം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്
എൻ ഐ എയുടെ സ്‌ഫോടക വിദഗ്‌ധരും സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ ഉപയോഗിച്ച രീതിയിലുള്ള, വെടിമരുന്നുകൾ ഈ സ്‌ഫോടനത്തിൽ ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഉഗ്ര സ്ഫോടനത്തോടെയും വലിയ തീപ്പിടുത്തത്തോടെയും സ്ഫോടനം നടത്തുന്ന തരത്തിൽ ആയിരുന്നു സ്‌ഫോടക വസ്‍തുക്കൾ ഉപയോഗിച്ചതെന്നും വിവരമുണ്ട്.
അതെ സമയം ഐ ഇഡി സ്ഫോടനം ആണ് നടന്നതെന്ന് ഡിജിപി ഡിജിപി സ്ഥിരീകരിച്ചു . കേന്ദ്ര ആഭ്യന്തരമന്ത്രിയോട് മുഖ്യമന്ത്രി നേരിട്ട് സ്ഥിഗതികൾ വിശദീകരിച്ചിട്ടുണ്ട് .എൻ എസ് ജിയും , എൻ ഐ എ യും സംഭസ്ഥലത്ത് എത്തിയതായി കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഇന്ത്യൻ നാവികസേനയുടെ ആയുധപ്പുരയും, തന്ത്രപ്രധാന സ്ഥാപനങ്ങളും നിലനിൽക്കുന്നതിന് ഒരുകിലോമീറ്റർ പരിധിയിലാണ് സ്ഫോടനം നടന്നതെന്നും സ്‌ഫോടനത്തിന്റെ ഗൗരവം വര്ധിപ്പിക്കുണ്ട്.
Discussion about this post