ഡൽഹി : തലസ്ഥാന നഗരിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. വായുവിന്‍റെ ഗുണനിലവാരം കൂടുതല്‍ മോശമാവുന്ന സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കൂടുകൽ വായുമലിനീകരണം ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഡൽഹി. നവംബര്‍ 1 മുതല്‍ തലസ്ഥാനത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതും ഡൽഹി എൻസിആറിൽ ഓടുന്നതുമായ എല്ലാ ഡീസൽ ബസുകള്‍ക്കും നവംബർ 1 മുതൽ പ്രവേശനം നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രധാന ആഘോഷമായ ദീപാവലി അടുത്തിരിയ്ക്കുന്ന അവസരത്തില്‍ അടുത്ത 15 ദിവസങ്ങൾ വളരെ പ്രധാനമാണ്. ഡൽഹിയിലെ എല്ലാ വ്യവസായ യൂണിറ്റുകളും പ്രകൃതി വാതകത്തിലേക്ക് മാറ്റി. പഞ്ചാബിലെയും ഹരിയാനയിലെയും ചില കൃഷിയിടങ്ങളില്‍ ഇപ്പോഴും കറ്റകള്‍ കത്തിയ്ക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതാണ് ദേശീയ തലസ്ഥാനത്ത് വായുവിന്‍റെ ഗുണനിലവാരം തീര്‍ത്തും മോശമാവാന്‍ കാരണം. ഈ വർഷം ഇതുവരെ 2,500 ലധികം വൈക്കോൽ കത്തിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കൃഷിയിടങ്ങളില്‍ തീയിടുന്നത് കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ കുറവാണ്. വർദ്ധിച്ചുവരുന്ന മലിനീകരണത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ (GRAP) രണ്ടാം ഘട്ടം ഡൽഹിയിൽ നടപ്പാക്കി വരികയാണ്.
Discussion about this post